03:41am 10 November 2026
NEWS
കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം മെയ് 31 ന് .
30/05/2025  12:05 PM IST
News Dusk
കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം മെയ് 31 ന്
HIGHLIGHTS

കാർട്ടൂണിസ്റ്റ് സീരിയെ ജൻമനാട്  മെയ് 31ന്  ആദരിക്കും.

 

കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം ,മെയ് 31 ന് ചെറായിലെ പള്ളിപ്പുറം സഹകരണ ഓഡിറ്റോറിയത്തിൽ നടക്കും. വൈപ്പിൻ എം. എൽ. എ, കെ. എൻ. ഉണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാർട്ടൂണിസ്റ്റ് സീരിയുടെ ശിഷ്യൻ കൂടിയായ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ അഡ്വ: എം എം മോനായി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്,, സിപ്പി പള്ളിപ്പുറം, ജോസഫ് പനക്കൽ, അഡ്വ കെ വി എബ്രഹാം, ടി.പി. സോമസുന്ദരൻ, കെ. ആർ ഗോപി എന്നിവർ ചടങ്ങിൽ സംസാരിക്കും. കേരള കാർട്ടൂൺ അക്കാദമി, പള്ളിപ്പുറം സഹകരണ ബാങ്ക്, സമന്വയ സാംസ്കാരിക വേദി എന്നിവർ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

സീരി കാർട്ടൂണുകളുടെ പ്രദർശനം കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ്  ഉദ്ഘാടനം ചെയ്യും. "സീരി" എന്ന കേരള കാർട്ടൂൺ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം പൂയ്യപ്പിള്ളി തങ്കപ്പൻ പ്രകാശനം ചെയ്യും. കാർട്ടൂണിസ്റ്റ് സീരി മറുപടി പ്രസംഗം നടത്തും. കേരള കാർട്ടൂൺ അക്കാദമി അംഗങ്ങളായ സജ്ജീവ് ബാലകൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, രതീഷ് രവി, മധൂസ്, സിനിലാൽ, അഞ്ചൻ സതീഷ്, എന്നിവരുടെ നേതൃത്വത്തിൽ, തത്സമയ കാരിക്കേച്ചർ രചന  നവതി ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.


സുധീർനാഥ്
ചെയർമാൻ
കേരള കാർട്ടൂൺ അക്കാദമി
9968996870

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img